അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയില്‍
August 25, 2021 12:41 pm
0
ന്യൂഡല്‍ഹി: ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അഫ്ഗാനിലെ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്‌ഥ് സാഹിബ് കൊണ്ടുവന്നവരും പെടും. ഇവരെ സ്വീകരിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയിലുണ്ട്.
‘ഓപ്പറേഷന്‍ ദേവി ശക്തി‘ എന്ന് പേരിട്ട അഫ്ഗാനിലെ ഒഴിപ്പിക്കലിലൂടെ ഇന്ത്യ നിരവധിപേരെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ അഫ്ഗാന്‍ പൗരന്മാരെയും നേപ്പാള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു.
ഇന്നലെ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 78 പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഇന്നലെ എത്തിയവരെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് സ്വീകരിച്ചത്.