രണ്ട് താക്കോലും നല്‍കിയില്ലെങ്കില്‍ വാഹന മോഷണത്തിന് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല
November 12, 2019 5:00 pm
0
കാറ് മോഷണം പോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് രണ്ട് താക്കോലുകളും നല്‍കേണ്ടിവരും. കാറിന്റെ രണ്ട് ഒറിജിനല്‍ താക്കോലുകളും നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയും തള്ളിയേക്കാം. കാറുവാങ്ങുമ്ബോള്‍ രണ്ട് താക്കോലുകളാണ് കമ്ബനി ഉടമയ്ക്ക് കൈമാറുക. കാറ് മോഷണം പോയാല്‍ അതില്‍ ഒരു കീ നഷ്ടപ്പെട്ടാലും കമ്ബനി ക്ലയിം നിരസിച്ചേക്കാം.
അതുകൊണ്ടുതന്നെ ഇന്‍ഷുറന്‍സ് ക്ലയിം നിരസിക്കാതിരിക്കാന്‍ കാറിന്റെ രണ്ടു താക്കോലുകളും സൂക്ഷിക്കേണ്ടതാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ) ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. എങ്കിലും ഇന്‍ഷുറന്‍സ് കമ്ബനികള്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നത്.
മോഷണം നടക്കുമ്ബോള്‍ ഒരു താക്കോല്‍ കാറിനുള്ളില്‍പ്പെട്ടുപോയാലും കമ്ബനികള്‍ ക്ലയിം നല്‍കാന്‍ തയ്യാറാവില്ല. ഉടമയുടെ അശ്രദ്ധയായി അതിനെകാണുകയും ക്ലെയിം നിരസിക്കുകയും ചെയ്യും. താക്കോല്‍ കാറിനുള്ളില്‍ വെയ്ക്കുകയും ഡോറുകള്‍ പൂട്ടാതിരിക്കുകയും ചെയ്യുന്നതുമൂലം കാറ് മോഷണം പോയാലും ഇതുതന്നെയാണ് കമ്ബനികളുടെ കാഴ്ചപ്പാട്.