Thursday, 23rd January 2025
January 23, 2025

റോക്കി ഭായ് ഉടന്‍ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്‌

  • August 23, 2021 1:05 pm

  • 0

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് . 2022 ഏപ്രില്‍ 12നാണ് സിനിമയുടെ റിലീസ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് കെജിഎഫ് 2′ന്റെ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന കമ്ബനി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.

യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെജിഎഫില്‍ അണിനിരക്കുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. മുരളി ശര്‍മ്മയാണ് മറ്റൊരു പ്രധാന താരം.