Tuesday, 22nd April 2025
April 22, 2025

ഒക്ടോബറോടെ മൂന്നാംതരംഗമെന്ന് റിപ്പോര്‍ട്ട്; കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധവേണം

  • August 23, 2021 12:26 pm

  • 0

ന്യൂഡല്ഹി > രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള് തുടരുമ്ബോള് മൂന്നാംതരംഗത്തിനുള്ള മുന്നറിയിപ്പുമായി പഠനറിപ്പോര്ട്ട്ഒക്ടോബര് മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിനു റിപ്പോര്ട്ട് നല്കി. മൂന്നാം തരംഗത്തില് കുട്ടികളിലും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്ട്ട് മുന്നറിയിപ്പു നല്കുന്നു. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്ഡുകള്, പീഡിയാട്രിക് ഐസിയുകള് എന്നിവയുടെ എണ്ണവും വര്ധിപ്പിക്കണമെന്നും റിപ്പോര്ട്ടില് പറയുന്നു.

ഡോക്ടര്മാര്, ജീവനക്കാര്, വെന്റിലേറ്ററുകള്, ആംബുലന്സ് തുടങ്ങിയവയുടെ എണ്ണം വര്ധിപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാക്സിനേഷനില് മുന്ഗണന നല്കണം.

നിലവില് ആശുപത്രികളിലുള്ള കിടക്കകളും ഓക്സിജനറേറ്ററുകളും മറ്റ് സൗകര്യങ്ങളും മൂന്നാം തരംഗത്തെ നേരിടാന് അപര്യാപ്തമാണെന്നും റിപ്പോര്ട്ടില് പരാമര്ശമുണ്ട്.