Friday, 24th January 2025
January 24, 2025

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  • August 23, 2021 12:17 pm

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 കൊവിഡ് കേസുകളും 389 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.

കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്