പരീക്ഷയെഴുതാന്‍ എത്തിയ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു
November 12, 2019 8:00 pm
0
പരീക്ഷയെഴുതാനെത്തിയ യുവതിയെ ഹോട്ടലില്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.
സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. 24കാരിയായ മഹേന്ദ്രഗഢ് സ്വദേശിനി പരീക്ഷയെഴുതാനായാണ് ഗുരുഗ്രാമിലെത്തിയത്. പരീക്ഷാകേന്ദ്രത്തില്‍ വെച്ചാണ് അകന്ന ബന്ധുവായ യുവാവിനെ കണ്ടുമുട്ടുന്നത്.
പരീക്ഷ മാറ്റിവെച്ചതിനാല്‍ യുവാവിന്റെ നിര്‍ബന്ധത്തില്‍ ഇരുവരും ചേര്‍ന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് രാത്രിയില്‍ യുവതി ഉറങ്ങിക്കിടക്കുന്ന സമയത്ത് യുവാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
പീഡനവിവരം പുറത്തുപറഞ്ഞാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. തുടര്‍ന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനവിവരം മാതാപിതാക്കളോട് പറയുന്നത്. യുവാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.