Thursday, 23rd January 2025
January 23, 2025

കാബൂളില്‍ നിന്ന്​ യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍

  • August 18, 2021 4:05 pm

  • 0

വാഷിങ്​ടണ്‍: കാബൂളില്‍ നിന്നും യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍. യു.എസില്‍ വിമാനം ലാന്‍ഡ്​ ചെയ്​തതിന്​ ശേഷമുള്ള പതിവ്​ പരിശോധനക്കിടെയാണ്​ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍ കണ്ടെത്തിയത്​. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്​ യു.എസ്​ അറിയിച്ചു.

അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന്​ പിന്നാലെ നിരവധി ​േപരാണ്​ രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്​. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച്‌​ രാജ്യം വിടാന്‍ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട്​ പേര്‍ വിമാനത്തില്‍ നിന്ന്​ വീണ്​ മരിച്ചത്​ വലിയ വാര്‍ത്തയായിരുന്നു.

പിന്നീട്​ ആളുകളുടെ തിരക്ക്​ നിയന്ത്രണാതീതമായതോടെ കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജനത്തിരക്ക്​ നിയന്ത്രിക്കാന്‍ യു.എസ്​ സൈന്യത്തിന്​ വെടിവെക്കേണ്ടിയും വന്നിരുന്നു.