നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപിച്ചു
August 18, 2021 11:38 am
0
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലാക്കിയത്.
ചൊവ്വാഴ്ച പനിയെ തുടര്‍ന്നാണ് പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിക്കിടെ ജാവലിന്‍ ത്രോ താരം മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പാനിപ്പത്ത് വരെ ആറ് മണിക്കൂര്‍ സമയം നീണ്ടുനിന്ന കാര്‍ റാലിയിലായിരുന്നു താരം പങ്കെടുത്തത്. പാനിപ്പത്തില്‍ നടന്ന പരിപാടിക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരം സ്റ്റേജില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്ബും നീരജിന് പനി അനുഭവപ്പെട്ടെങ്കിലും കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. രോഗമുക്തനായി സ്വതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുത്തെങ്കിലും ചൊവ്വാഴ്ച പനി കൂടി.
അത്ലറ്റിക്സില് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി നീരജ് മാറിയിരുന്നു. അഭിനവ് ബിന്ദ്രക്ക് ശേഷം വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായിരുന്നു നീരജ്. 87.58 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് സ്വര്‍ണം നേടിയത്.