Friday, 24th January 2025
January 24, 2025

24 മണിക്കൂര്‍ കൊണ്ട്​ 10,000 കേസുകളുടെ വര്‍ധന; രാജ്യത്ത്​ പുതിയ കോവിഡ്​ രോഗികള്‍ 35,178

  • August 18, 2021 11:16 am

  • 0

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 35,178 കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 440 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ഒരു ദിവസം കൊണ്ട്​ 10,000ത്തിലധികം കേസുകളുടെ വര്‍ധനവാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ ദിവസം രാജ്യത്ത്​ 25,166 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിരുന്നത്​. 36,830 പേര്‍ രോഗമുക്തി നേടി. 17.97 ലക്ഷം സാംപിളുകളാണ്​ പരിശോധിച്ചത്​.

3.22 കോടിയാളുകള്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ മഹാമാരി പിടിപെട്ടത്​. 4.32 ലക്ഷം പേര്‍ക്ക്​ ജീവഹാനി സംഭവിച്ചു. 3.14 കോടിയാളുകളാണ്​ ഇതുവരെ രോഗമുക്തരായത്​. 3.69 ലക്ഷം ആളുകളാണ്​ നിലവില്‍ ചികിത്സയിലുള്ളത്​.

കേരളം (21,613), മഹാരാഷ്​ട്ര (4,308), തമിഴ്​നാട്​ (1804), കര്‍ണാടക (1298), ആന്ധ്രപ്രദേശ്​ (1063) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. രാജ്യത്തെ കോവിഡ്​ കേസുകളുടെ 85.81 ശതമാനവും ഈ സംസ്​ഥാനങ്ങളില്‍ നിന്നാണ്​.

24 മണിക്കൂറിനിടെ രാജ്യത്ത്​ 88.13 ലക്ഷം ഡോസ്​ വാക്​സിന്‍ വിതരണം ചെയ്​തു. 55.47 കോടിയാളുകള്‍ക്കാണ്​ ഇതുവരെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നല്‍കിയത്​.