സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വര്‍ഷം, വാണിജ്യ ആവശ്യത്തിന് 15 വര്‍ഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
August 13, 2021 2:05 pm
0
ന്യൂഡല്‍ഹി: രാജ്യത്തെ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുളള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല.
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാഹനരംഗത്ത് വലിയ വിപ്ളവം തന്നെ സൃഷ്‌ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുളള വാഹനം പൊളിക്കല്‍ നയം. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
പുതിയ പൊളിക്കല്‍ നയം വലിയ മാറ്റമാകും രാജ്യത്തെ വാഹന മേഖലയിലുണ്ടാക്കുകയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗതാഗത രംഗത്തും ഈ മാറ്റമുണ്ടാകും. രാജ്യത്ത് വരുന്ന 25 വര്‍ഷക്കാലം വലിയ മാറ്റങ്ങളുടേതാണെന്നും പ്രധാനപ്പെട്ട കാലയളവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധിയാളുകള്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്തിന് 10000 കോടിയുടെ അധികനേട്ടമുണ്ടാക്കാനും പദ്ധതി ഇടയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.