Friday, 24th January 2025
January 24, 2025

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

  • August 13, 2021 12:49 pm

  • 0

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന.

കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചുഅതേസമയം, കേസ് ഓഗസ്റ്റ് 20-ന് വീണ്ടും പരിഗണിക്കും.