Tuesday, 22nd April 2025
April 22, 2025

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • August 13, 2021 11:09 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മരണം 4,30,254 ആയി. 2.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,85,227 പേര്‍ ചികിത്സയിലുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 3,13,02,345 പേര്‍ ഇത് വരെ രോഗമുക്തി നേടി.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 19 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവും. ഇത് വരെ 52,95,82,956 ഡോസ് വാക്‌സീന്‍ വിതരണം ചെയ്തു.