Tuesday, 22nd April 2025
April 22, 2025

പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് ഇനി മുതല്‍ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആര്‍ ബി ഐ, നിയമം ഒക്ടോബര്‍ ഒന്ന് മുതല്‍

  • August 11, 2021 3:42 pm

  • 0

ന്യൂഡല്‍ഹി: പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ. .ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ 2,13,766 .ടി.എമ്മുകളാണ് ഉള്ളത്. ഇവയില്‍ പണം ലഭ്യമാകാത്ത എ ടി എമ്മുകള്‍ക്കാണ് പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അത്യാവശ്യമായ കാര്യങ്ങള്‍ക്ക് ജനങ്ങള്‍ ഓടിയെത്തുമ്ബോള്‍ എ ടി എമ്മുകളില്‍ പണമില്ലാതാകുന്നത് സാധാരണയാണ്. അതുകൊണ്ട് തന്നെ
ജനങ്ങള്‍ക്കാവശ്യത്തിനുള്ള പണം എ.ടി.എമ്മുകളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിപ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച്‌ അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമുള്ള വിലയിരുത്തലില്‍ ആണ് നടപടി.

അതിനാല്‍ ബാങ്കുകള്‍, .ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കണമെന്നും പണലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ പറയുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം.