രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,353; കേരളത്തില്‍ മാത്രം 21,119 കേസുകള്‍
August 11, 2021 12:43 pm
0
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,353 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,86,351 ആയി. 140 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 497 പേര്‍ കൊവിഡ് കാരണം രാജ്യത്ത് മരണമടയുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ഇന്നലെ പുതുതായി കൊവിഡ് ബാധിച്ചവരില്‍ 21,119 പേരും കേരളത്തില്‍ നിന്നാണ്. ഇത് രാജ്യത്തെ പുതിയ കൊവിഡ് ബാധിതരില്‍ 55.06 ശതമാനം വരും. പുതിയ രോഗികളുടെ എണ്ണത്തില്‍ കേരളത്തിന്റെ തൊട്ടു താഴെയുള്ള മഹാരാഷ്ട്രയില്‍ 5609 കേസുകളാണ് പുതുതായി വന്നിട്ടുള്ളത്. കേരളവും മഹാരാഷ്ട്രയും കൂടാതെ, തമിഴ്നാട് (1893 രോഗികള്‍), ആന്ധ്രാ പ്രദേശ് (1461 രോഗികള്‍), കര്‍ണാടക (1338 രോഗികള്‍) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ ഉള്ളത്. രാജ്യത്തെ പുതിയ രോഗികളുടെ 81.92 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
കൊവിഡ് ബാധിച്ച് ഇന്നലെ മരണമടഞ്ഞവരുടെ കണക്കുകളിലും മുന്നില്‍ കേരളമാണ്. 152 പേരാണ് ഇന്നലെ കേരളത്തില്‍ മരിച്ചത്. 137 മരണങ്ങളുമായി മഹാരാഷ്ട്രയാണ് തൊട്ടു പിന്നില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 41,38.646 ഡോസ് വാക്സിനുകള്‍ നല്‍കികഴിഞ്ഞതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.