രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്
August 10, 2021 1:42 pm
0
ന്യൂഡല്‍ഹി: ആശങ്കയകലുകയാണെന്ന പ്രതീക്ഷയുണര്‍ത്തി രാജ്യത്ത് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
373 പേരാണ് കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,28,682 ആയി. അതേസമയം, 41,511 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി.
3,88,508 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. 15,11,313 സാമ്ബിളുകള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 48,32,78,545 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു.