ഇന്ത്യയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും യുഎഇയിലേക്ക് യാത്രാനുമതി
August 9, 2021 4:28 pm
0
ഡല്‍ഹി : ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ വിസയുള്ളവര്‍ക്കാണ് പ്രവേശനം.
ഫ്‌ളൈ ദുബായ് അധികൃതര്‍ യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.
റസിഡന്റ് വിസക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ( ഓഗസ്റ്റ് 05) യുഎഇ പ്രവേശനാനുമതി നല്‍കിയിരുന്നു. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനമെന്നാണ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നത്. ഈ നിബന്ധനയിലാണ് ഇളവു വരുത്തിയത്.
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് കഴിഞ്ഞദിവസം യുഎഇയിലെ വിമാനകമ്ബനികളായ എമിറേറ്റ്‌സും ഇത്തിഹാദും അറിയിച്ചിരുന്നു.