Thursday, 23rd January 2025
January 23, 2025

“ഈശോ” എന്ന്‌ പേരിട്ടാല്‍ എന്താണ്‌ പ്രശ്‌നം?; നാദിര്‍ഷായ്‌ക്ക്‌ പിന്തുണയുമായി തൃശ്ശൂര്‍ മെത്രാപ്പൊലീത്ത

  • August 9, 2021 3:35 pm

  • 0

തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോഎന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ നോട്ട് ഫ്രം ദി ബൈബിള്‍എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഒടുവില്‍, ടാഗ്‌ലൈന്‍ മാറ്റി പുതിയ പോസ്റ്റര്‍ നാദിര്‍ഷ പുറത്തിറക്കിയിരുന്നു.

സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പൊലീത്ത പ്രതികരണവുമായി എത്തിയത്.

ഈശോ എന്ന പേര് സിനിമക്കിട്ടാല്‍ എന്താണ് കുഴപ്പമെന്ന് മെത്രാപ്പൊലീത്ത പോസ്റ്റില്‍ ചോദിക്കുന്നു. മധ്യതിരുവിതാംകൂറില്‍ ഒരുപാട് പേര്‍ക്ക് ഈശോ എന്ന പേരുണ്ടെന്നും അതൊന്നും ആരും നിരോധിച്ചിട്ടില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം :

ഞാന്‍, സിനിമാ ഡയറക്ടര്‍ നാദിര്‍ഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തില്‍‌ നല്‍കിയ കമന്റ്‌.‌

എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്ബോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?