രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍, 447 മരണം
August 9, 2021 12:22 pm
0
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 447 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,634 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍.
24 മണിക്കൂറിനിടെ 39,686 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു. രാജ്യത്തെ കേസുകളുടെ 83.7 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്നാണ് ആകെ കേസിന്റെ 52.4 ശതമാനവും.
കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,607 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (5,508), ആന്ധ്രാപ്രദേശ് (2,050), തമിഴ്‌നാട് (1,956) കര്‍ണാടക (1,598) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കേസ് നില.
മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം വൈറസ് ബാധിച്ച് മരിച്ചത്. 151 പേര്‍. കേരളത്തില്‍ 93 പേരും 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.