Thursday, 23rd January 2025
January 23, 2025

അയ്യായിരം പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നല്‍കി തല അജിത്ത്

  • November 12, 2019 12:00 pm

  • 0

തമിഴകത്ത് സൂപ്പര്‍താരങ്ങളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ഒരാളാണ് തല അജിത്ത്. നടന്റെ സിനിമകളുടെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അഭിനയത്തില്‍ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരം കൂടിയാണ് അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കായെല്ലാം പലപ്പോഴും സഹായ ഹസ്തവുമായി തല എത്താറുണ്ട്.

കഴിഞ്ഞ ദിവസം 5000പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായുളള പണം നല്‍കി അജിത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 5000പേര്‍ക്ക് സൗജന്യമായി കണ്ണ് ശസ്ത്രക്രിയ നടത്തിയെന്നും അതിനുളള പണം നല്‍കിയത് തല അജിത്താണെന്നും പോസ്റ്റില്‍ പറയുന്നു. ഹോസ്പിറ്റലില്‍ നിന്നുളള അജിത്തിന്റെ ചിത്രവും ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

അജിത്തിന്റെ പ്രവൃത്തിക്ക് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടിച്ചത്. അതേസമയം ഇക്കൊല്ലം തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുന്ന താരമാണ് അജിത്ത്. വിശ്വാസം, നേര്‍കൊണ്ട പാര്‍വൈ

തുടങ്ങിയ സിനിമകളാണ് സൂപ്പര്‍ താരത്തിന്റെതായി ഇക്കൊല്ലം വിജയം നേടിയത്.