വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു
August 4, 2021 5:52 pm
0
ഒളിമ്ബിക്‌സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യ അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ 7 മണിക്കാണ് ബ്രിട്ടനെതിരായ പോരാട്ടം.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചത്. 2-1 നാണ് കരുത്തരായ അര്‍ജന്റീനക്ക് മുന്നില്‍ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ അടിയറവ് പറഞ്ഞത്. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ നായിക നോയല്‍ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്.
മൂന്നു തവണ ജേതാക്കളായ ആസ്‌ട്രേലിയയെ കൊമ്ബുകുത്തിച്ച ഇന്ത്യ മികച്ച ആത്മവിശ്വാസവുമായാണ് ലോക രണ്ടാംനമ്ബറുകാരായ അര്‍ജന്റീനക്കെതിരെ കളിക്കാനിറങ്ങിയത്. രാജ്യത്തിനൊന്നടങ്കം അഭിമാനിക്കാവുന്ന നിമിഷങ്ങളായാണ് വനിത ഹോക്കി താരങ്ങളുടെ മുന്നേറ്റം അടയാളപ്പെടുത്തിയത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ അര്‍ജന്റീനയെ ഞെട്ടിച്ചു. ക്യാപ്റ്റന്‍ റാണി രാംപാല്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഗുര്‍ജിത് കൗറാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 21ാം മിനിറ്റില്‍ വന്ദന നല്‍കിയ പാസ് അര്‍ജന്‍ൈറന്‍ സര്‍കിളില്‍ ഉണ്ടായിരുന്ന ലാല്‍റെസിയാമിക്ക് ഗോളാക്കി മാറ്റാന്‍ സാധിക്കാതെ വന്നതോടെ ലീഡ് തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം ഇന്ത്യക്ക് നഷ്ടമായി.
27ാം മിനിറ്റില്‍ ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ കൂടി ലഭിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ ഒപ്പമെത്താന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അര്‍ജന്‍റൈന്‍ ഗോള്‍കീപ്പറും പ്രതിരോധവും അതിന് അനുവദിച്ചില്ല.