Wednesday, 23rd April 2025
April 23, 2025

രാജ്യത്തെ പ്രതിദിന കൊവി‌ഡ് കണക്കില്‍ പകുതിയും കേരളത്തില്‍ നിന്ന്; ഇന്ന് ഇന്ത്യയിലെ രോഗികള്‍ 40,134, മരണം 422

  • August 2, 2021 11:17 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കുറയുമ്ബോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയിലും രോഗവ്യാപനത്തിന് മാറ്റമില്ലാത്ത അവസ്ഥയാണ്. 40,134 പേ‌ര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 422 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 3.16 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗമുക്തി നേടിയവര്‍ ആകെ 3.08 കോടിയാണ്. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളവര്‍ 4,13,718 ആണ്. ആകെ മരണമടഞ്ഞവര്‍ 4,24,773 ആണ്.

ഇന്നും പ്രതിദിന കൊവിഡ് കണക്കില്‍ മുന്നില്‍ കേരളം തന്നെയാണ്. ആകെ രോഗികളില്‍ 49 ശതമാനവും കേരളത്തില്‍ നിന്നാണ്. 20,728 പേ‌ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ രോഗം സ്ഥിരീകരിച്ചത് വെറും 36 പേ‌ര്‍ക്ക് മാത്രമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,258 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ ആകെ 47.22 കോടി ഡോസ് വാക്‌സിന്‍ നല്‍കിയാതി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.