Thursday, 23rd January 2025
January 23, 2025

ടോക്കിയോ ഒളിമ്ബിക്സ്; പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

  • August 2, 2021 8:36 am

  • 0

തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്ബിക്സില്‍ രാജ്യത്തിന്റെ പേര് കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ടോക്കിയോ ഒളിമ്ബിക്സില്‍ സിന്ധു ഇത്തവണ നേടിയത് വെങ്കല മെഡല്‍. പി.വി. സിന്ധുവിന്റെ പ്രകടനം എല്ലാവരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്ബ്യന്മാരില്‍ ഒരാളുമാണ് അദ്ദേഹം. എല്ലാ അഭിനന്ദനങ്ങളും. പ്രധാനമന്ത്രി നനരേന്ദ്രമോദി അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന്ധുവിന് അഭിനന്ദനം അറിയിച്ചത്.

ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി സിന്ധു വെങ്കലം നേടിയത്ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത സിന്ധു രണ്ടാം സെറ്റിലും ആധിപത്യം തുടരുകയായിരുന്നു. തുടര്‍ച്ചയായി ഒളിമ്ബിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കൂടിയാണ് പി. വി സിന്ധു. മാത്രമല്ല, ഒളിമ്ബിക്സില്‍ ഇത് ഇന്ത്യയുടെ രണ്ടാം മെഡല്‍ നേട്ടമാണ്.