വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ
November 12, 2019 10:20 am
0
വെൺമണി പാറച്ചന്തയിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ. പി. ചെറിയാൻ (75) പുറത്തെ സ്റ്റോർ മുറിയിലും ഭാര്യ ലില്ലി (68) അടുക്കളയ്ക്കു സമീപവും വെട്ടേറ്റു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മക്കൾ വിദേശത്താണ്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നു. സ്ഥലത്തേക്കു പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. അന്വേഷണം പുരോഗമിക്കുന്നു.