Friday, 24th January 2025
January 24, 2025

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു

  • July 30, 2021 2:23 pm

  • 0

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം.

10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്ബര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in ലൂടെ റോള്‍ നമ്ബര്‍ അറിയാംഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്ബര്‍ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​ അഡ്​മിഷന്‍ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുമ്ബുതന്നെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.