Thursday, 23rd January 2025
January 23, 2025

വനിത ഹോക്കി: ഇന്ത്യക്ക്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി

  • July 28, 2021 12:49 pm

  • 0

ടോക്യോ ഒളിമ്ബിക്​സില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനാണ്​ ഇന്ത്യയെ 4-1ന്​ തകര്‍ത്തത്​. ഹന്ന മാര്‍ട്ടിന്‍ (2, 19), ലില്ലി ഓസ്​ലി (41), ഗ്രേസ്​ ബാല്‍സണ്‍ (57) എന്നിവരാണ്​ ബ്രിട്ടനായി സ്​കോര്‍ ചെയ്​തത്​. 23ാം മിനിറ്റില്‍ ശര്‍മിള ദേവിയാണ്​ ഇന്ത്യയുടെ ഏക ഗോള്‍ സ്​കോര്‍ ചെയ്​തത്​.

പൂള്‍ എയില്‍ നിലവിലെ ജേതാക്കളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്​. ഇൗ മത്സരത്തില്‍ സമനി​ലയെങ്കിലും നേടേണ്ടത്​ ഇന്ത്യക്ക്​ അനിവാര്യമായിരുന്നു. എന്നാല്‍ നോക്കൗട്ട്​ റൗണ്ട്​ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക്​ ശേഷിക്കുന്ന രണ്ട്​ മത്സരങ്ങളും വിജയിക്കണം.

നേരത്തെ ഇന്ത്യ ലോക ഒന്നാം നമ്ബര്‍ ടീമായ നെതര്‍ലന്‍ഡ്​സിനോടും 1-5നും ജര്‍മനിയോട്​ 0-2നും തോറ്റിരുന്നുവെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ്​ ഇന്ത്യയുടെ അടുത്ത എതിരാളി.