രാജ്യത്ത് 43,654 പുതിയ കോവിഡ് കേസുകളും 640 മരണവും
July 28, 2021 10:39 am
0
ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,654 പേര്‍ക്ക് പുതിതായി കോവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ കൂടി മരണമടഞ്ഞു. 132 ദിവസത്തിനു ശേഷം ഇന്നലെ 30,000നു താഴെ കേസുകള്‍ എത്തിയിരുന്നു. ഇന്നലെ 41,678 പേര്‍ രോഗമുക്തരായി.
നിലവില്‍ 3,99,436 സജീവ രോഗികളുണ്ട്. 31,484,605 പേര്‍ ഇതിനകം രോഗികളായി. 3,06,63,147 പേര്‍ രോഗമുക്തരായി. 4,22,022 പേര്‍ മരണമടഞ്ഞു. 44,61,56,659 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ്. ഇന്നലെ 1,79,130 സാംപിളുകള്‍ പരിശോധിച്ചതില്‍ 22,129 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12.35% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ടോക്കിയോ ഒളിമ്ബിക്‌സ് വില്ലേജില്‍ നിന്ന് 16 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 169 ആയി. കോവിഡ് വ്യാപനവും പുതിയ വകഭേദങ്ങളും കണ്ടെത്തിയ സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍ പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോയാല്‍ പൗരന്മാര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് സൗദി അറേബ്യ പരിഗണിക്കുകയാണ്.
കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിഡ്‌നി നാല് ആഴ്ചത്തേക്ക് കൂടി ലോക്ഡൗണിലേക്ക് കടക്കുകയാണ്.