നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
November 11, 2019 5:44 pm
0
നെടുമ്ബാശ്ശേരി വിമാനത്തവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടി കൂടിയത്. കണ്ണൂര്‍ പിണറായി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.സ്വര്‍ണ്ണം ദുബായില്‍ നിന്ന് കാല്‍ പാദത്തില്‍ കെട്ടിവെച്ചാണ് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് എയര്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായിരുന്നു.