ഒളിമ്ബിക്സ് നീന്തല്‍; മലയാളി താരം സജന്‍ പ്രകാശ് സെമിയിലെത്താതെ പുറത്ത്
July 26, 2021 5:27 pm
0
ടോക്യോ: ഒളിമ്ബിക്സ് നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശിന് പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സെമിയിലെത്താനായില്ല. ഹീറ്റ്സില്‍ നാലാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയിലെത്താനുള്ള സമയം കുറിക്കാനായില്ല.
1:57:22 എന്ന സമയത്തിലാണ് ഹീറ്റ്സില്‍ സജന്‍ പ്രകാശ് ഫിനിഷ് ചെയ്തത്. ആദ്യ 16 പേര്‍ക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാല്‍ സജന് 24ാം സ്ഥാനമാണ് ലഭിച്ചത്.
1:56:38 എന്ന സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കി ഒളിമ്ബിക് യോഗ്യത നേടിയ സജന് പക്ഷേ ഈ മികവ് ടോക്യോയില്‍ ആവര്‍ത്തിക്കാനായില്ല.