രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
July 26, 2021 9:58 am
0
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി.
416 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,20,967 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 39,742 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്.
ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 43,51,96,001 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.