Thursday, 23rd January 2025
January 23, 2025

അങ്കമാലിയില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

  • November 11, 2019 5:58 pm

  • 0

കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര​യ്ക്കു സ​മീ​പംത്തെ കി​ണറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോ​വ​ക്കാ​യി​ല്‍ വീ​ട്ടി​ല്‍ മ​നു(29) ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാ​ത്രി മു​ത​ല്‍ മ​നു​വി​നെ കാണാനില്ലായിരുന്നു.

വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തു​ള്ള കി​ണ​റി​ന്‍റെ വ​ല നീ​ങ്ങി കി​ട​ക്കു​ന്ന​ത് ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധന നടത്തിയത്. അ​ങ്ക​മാ​ലി ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.​ കി​ണ​റി​ന്‍റെ കെ​ട്ടി​ന്‍​മേ​ല്‍ ഇ​രി​ക്കു​ന്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം.