Friday, 24th January 2025
January 24, 2025

ഭര്‍ത്താവിന്റെ നീലകച്ചവടം പൂട്ടിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം, മനസിലുള്ളത് തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടിയുടെ ആദ്യ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍

  • July 23, 2021 11:20 am

  • 0

മുംബയ് : പെണ്‍കുട്ടികള്‍ക്ക് അഭിനയ മോഹം നല്‍കി നഗ്ന വീഡിയോ പകര്‍ത്തി ഓണ്‍ലൈനിലൂടെ വിറ്റ് ലക്ഷങ്ങള്‍ സമ്ബാദിച്ച കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടി മൗനം വെടിഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരു പുസ്തകത്തില്‍ നിന്നുള്ള പേജിന്റെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ജെയിംസ് തര്‍ബറിന്റെ ഉദ്ധരണിയാണ് ഇതിലുള്ളത്.

കുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്, നാം കോപത്തോടെ തിരിഞ്ഞുനോക്കരുത്, ഭയത്തോടെ മുന്നോട്ട് പോകരുത്, മറിച്ച്‌ അവബോധത്തോടെയാണ്ഞങ്ങള്‍ക്ക് അനുഭവപ്പെട്ട നിരാശകള്‍, മോശം ഭാഗ്യം ഞങ്ങള്‍ സഹിച്ചു…………… ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവാനാണെന്ന് അറിഞ്ഞുകൊണ്ട് ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുക്കുന്നു. മുന്‍കാല വെല്ലുവിളികളെ അതിജീവിക്കുകയും ഭാവിയില്‍ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യും. ഇന്ന് എന്റെ ജീവിതം നയിക്കുന്നതില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കേണ്ട ആവശ്യമില്ല

അതേസമയം ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ ഒറ്റപ്പെട്ട് കഴിയുകയാണ് ശില്‍പ എന്നാണ് പുറത്ത് വരുന്ന വിവരം. സൂപ്പര്‍ ഡാന്‍സര്‍ എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ അവര്‍ പിന്നീട് ചിത്രീകരണത്തിന് എത്തിയിട്ടില്ല. ഈ മാസം ഇരുപതിനാണ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ച്‌ ആപ്പുകളിലൂടെ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്ബാദിച്ചു എന്നാണ് കേസ്. 2021 ഫെബ്രുവരി 4 നാണ് കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.