Monday, 21st April 2025
April 21, 2025

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

  • July 21, 2021 12:14 pm

  • 0

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അത് തുടരാനായില്ല. 80 കളോടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 86 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ റോളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് ജനമനസുകളില്‍ ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപി മലയാളി കുടുംബങ്ങളിലെ ഒരു അംഗമായി തന്നെ മാറി.

നീതിമാനായ പോലീസ് ഓഫീസറായി, സ്നേഹ ധനനായ ഭര്‍ത്താവായി, രാഷ്ട്രീയ അഴിമതിക്കാര്‍ക്കെതിരാളിയായി, ഓര്‍മ്മ നഷ്ടപ്പെട്ട തന്‍്റെ പ്രേയസിയെ കരള്‍ പൊട്ടുന്ന വേദനയിലും മറ്റൊരാള്‍ക്ക് സമ്മാനിക്കുന്ന നിസ്സഹായനായ ഭര്‍ത്താവായും ഒക്കെ ആസ്വാദക മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ കഥാപാത്രങ്ങളിലൂടെ കേരളത്തിലെ ഓരോ സ്വീകരണമുറിയിലും നിറസാന്നിധ്യമായ സുരേഷ് ഗോപി എന്ന അതുല്യ നടന് ഒരു മുഖവുരയുടെ ആവശ്യമില്ലതാരപ്പകിട്ട് നല്‍കുന്ന സുഖശീതളിമയില്‍ മറ്റേത് താരത്തെയും പോലെ ജീവിതകാലം മുഴുവന്‍ സുഖമായി വാഴാന്‍ സാധിക്കാമെന്നിരിക്കേ വേദന തിന്നുന്ന ഒരു ജനസമൂഹത്തിനൊപ്പം ജീവിക്കേണ്ടത് തന്‍്റെ ജന്മദൗത്യം ആണെന്ന് തിരിച്ചറിഞ്ഞു ഈ മനുഷ്യ സ്റ്റേഹി.

നാട്യശാസ്ത്രത്തിന്‍്റെ അളവുകോലുകള്‍ക്കെല്ലാമപ്പുറമുള്ള നിരവധി ഭാവങ്ങള്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ മിന്നി മറയുന്ന രാഷ്ട്രീയ രംഗത്തെ അഭിനയകുലപതികള്‍ക്ക് മുമ്ബില്‍ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് തന്‍്റെ സാമൂഹ്യ പ്രതിബദ്ധതയില്‍ ഇതുവരെ സ്വീകരിച്ച സത്യസന്ധതയും ഉറച്ച നിലപാടുകളും കൊണ്ട് മാത്രമാണ്. സത്യാന്വേഷികളും, നന്മ മരങ്ങളും, ആദര്‍ശപുരുഷന്മാരും എന്തിന് നന്മ നിറഞ്ഞ മുഖ്യമന്ത്രിയായിവരെ നിറഞ്ഞാടുന്ന അഭിനയകുലപതികള്‍ തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്താന്‍ പോലും ഭയപ്പെട്ട് രണ്ട് വള്ളങ്ങളില്‍ യാത്ര ചെയ്യുന്ന സിനിമാരംഗത്ത് തന്‍്റെ രാഷ്ട്രീയം ചങ്കുറപ്പോടെ ഉറക്കെ പറയാനുള്ള സത്യസന്ധതയാണ് സുരേഷ് ഗോപിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.