രാജ്യത്ത് 42,015 പേര്‍ക്ക് കൂടി കോവിഡ്; 3,998 മരണവും
July 21, 2021 12:00 pm
0
ന്യൂഡല്‍ഹി: രാജ്യത്ത് 42,015 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. 3,998 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിദിന പോസിറ്റീവ് നിരക്ക് 2.27 ശതമാനമാണ്. കഴിഞ്ഞ 30 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ് പ്രതിദിന പോസിറ്റീവ് നിരക്ക്.
മഹാരാഷ്ട്ര 3,509 കോവിഡ് മരണങ്ങള് കൂടി ഉള്‍പ്പെടുത്തിയതോടെയാണ് രാജ്യത്തെ പ്രതിദിന കോവിഡ് മരണം ഇന്ന് ഉയര്‍ന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,480 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ 3,12,16,337 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 4,07,170 പേര് ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 3,03,90,687 പേരാണ് രോഗമുക്തരായത്.