ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി
July 19, 2021 1:36 pm
0
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്ബോള്‍, ‘ടാപ്പിംഗ് ജീവി‘ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്.
നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.