റഷ്യയില്‍ 13 യാത്രക്കാരുമായി വിമാനം കാണാതായി, തിരച്ചില്‍ തുടരുന്നു
July 16, 2021 6:04 pm
0
മോസ്കോ: സൈബീരിയയില്‍ പതിമൂന്നുപേരുമായി പോയ റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. വ്യോമനിരീക്ഷണം ഉള്‍പ്പടെയുള്ള തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിമാനത്തില്‍ പതിനേഴുപേരുണ്ടായിരുന്നു എന്നാണ് ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സൈബീരിയന്‍ പ്രദേശമായ ടോംസ്കിലൂടെ പറക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം ബന്ധം നഷ്ടപ്പെട്ടത്.
കിഴക്കന്‍ റഷ്യയിലെ കംചത്കയില്‍ അടുത്തിടെ 28 പേരുമായി പോയ വിമാനം തകര്‍ന്നു വീണിരുന്നു. ഇതിലുള്ള എല്ലാവരും മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അന്റോനോവ് എ ന്‍. -26 വിമാനം പെട്രോപാവ്ലോവ്സ്ക്–കാംചാറ്റ്സ്കി നഗരത്തില്‍ നിന്ന് പലാനയിലേക്ക് പോകുമ്ബോഴായിരുന്നു അപകടത്തില്‍ പെട്ടത്.