ആ നഗ്‌നത മോശമായി തോന്നിയില്ല; ശരണ്യ ആനന്ദ്
November 11, 2019 7:00 pm
0
വിനയൻ ചിത്രത്തിലേക്കു വിളിച്ചപ്പോൾ തന്നെ കഥാപാത്രത്തിനായി അൽപ്പം ഗ്ലാമറസ് ആവേണ്ടി വരും എന്ന് തുടക്കത്തിലേ പറഞ്ഞിരുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറയുന്നു. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപമായതിനാൽ, കോസ്റ്യൂംസ് ധരിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ന്യൂഡ് ഡ്രസ്സ് ധരിച്ചാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിൽ കുറ്റബോധം തോണിനയില്ല എന്ന് ശരണ്യ പറയുന്നു.
ആ മേക്കപ്പിൽ മുഖം കാണിക്കാൻ സാധിച്ചില്ലെങ്കിലും കിട്ടിയ വേഷം മികച്ചതാക്കുമെന്ന ഉത്തരവാദിത്തം പാലിക്കാൻ ഉറപ്പിച്ചായിരുന്നു സിനിമയുടെ ഭാഗമായതെന്നും ശരണ്യ വ്യക്തമാക്കുന്നു.
“കത്തി കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത്, അതിനാൽ കോസ്റ്റ്യൂസ് ഉപയോഗിക്കാൻ പരിമിതിയുണ്ട്. അൽപ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അതൊരിക്കലും എന്നെ മോശമായി ബാധിക്കുന്ന രീതിയിലായിരിക്കില്ലെന്നും ഉറപ്പ് തന്നു. സാർ ആ വാക്ക് പാലിച്ചിട്ടുണ്ട്. എന്റെ മേക്കോവർ ഒരിക്കലും വൾഗർ ആയിട്ടുള്ള രീതിയിലായിരുന്നില്ല,” ശരണ്യ അഭിമുഖത്തിൽ പറയുന്നു.