Friday, 24th January 2025
January 24, 2025

രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ബാധിച്ചത് കോവിഡ് ഡെല്‍റ്റ വകഭേദം, 0.4 ശതമാനം മരണനിരക്ക്; ഐസിഎംആര്‍ പഠനം

  • July 16, 2021 5:29 pm

  • 0

ന്യൂ ഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ബാധിച്ചത് കോവിഡ് ഡെല്‍റ്റ വകഭേദമെന്ന് ഐസിഎംആറിന്റെ പഠനം. വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച്‌ നടത്തുന്ന ആദ്യ പഠനമാണ് ഐ.സി.എം.ആറിന്റേത്.

പഠനത്തിനായി മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പുര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് സാമ്ബിളുകള്‍ ശേഖരിച്ചത്.

ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതില്‍ 9.8% പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുള്ളൂ. 0.4 ശതമാനം മാത്രമാണ് മരണനിരക്ക്.71% അല്ലെങ്കില്‍ 482 കേസുകളില്‍ ഒന്നോ അതില്‍ അധികമോ ലക്ഷണങ്ങളുണ്ടായിരുന്നു.

അതേസമയം 29 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലപനി(69%)യാണ് കൂടുതല്‍ പേരിലും പ്രത്യക്ഷപ്പെട്ട ലക്ഷണം. ശരീരവേദന, തലവേദന, ഛര്‍ദി(56%), ചുമ(45%), തൊണ്ടവേദന(37%), മണവും രുചിയും നഷ്ടമാകല്‍(22%), വയറിളക്കം(6%), ശ്വാസംമുട്ടല്‍(6%), കണ്ണിന് അസ്വസ്ഥതയും മറ്റും അനുഭവപ്പെട്ടത്(1%). ഡെല്‍റ്റ, കാപ്പ വകഭേദങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം പോസിറ്റീവ് ആയവരെ പ്രധാനമായും ബാധിച്ചത്.