Friday, 24th January 2025
January 24, 2025

ഇന്ത്യയില്‍ വാട്​സ്​ആപ്​ മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

  • July 16, 2021 8:58 am

  • 0

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സമൂഹമാധ്യമ ഭീമന്‍മാരായ വാട്​സ്​ആപ്​.

മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്ബനി അറിയിച്ചു.

രാജ്യത്തെ പുതിയ ഐ.ടി നിയമപ്രകാരം സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, വാട്​സ്​ആപ്​ തുടങ്ങിയവ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു.

ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ​ാ​ങ്കേതിക വിദ്യയില്‍ നിരന്തരം നി​േക്ഷപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യംഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതല്‍ ജൂണ്‍ 15​വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു‘ –വാട്​സ്​ആപ്​ പറയുന്നു.

പുതിയ ഐ.ടി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന​ റിപ്പോര്‍ട്ട്​ വാട്​സ്​ആപ്​ നല്‍കിയെങ്കിലും, പുതിയ ഐ.ടി നിയമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട്​ കേ​ന്ദ്രസര്‍ക്കാറിനെതിരെ പരാതി നല്‍കിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കാന്‍ അനുശാസിക്കുന്നതാണ്​ നിയമമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

ഇന്ത്യയില്‍ 40കോടി ഉപയോക്താക്കളാണ്​ വാട്​സ്​ആപിനുള്ളത്​. വാട്​സ്​ആപിനെ കൂടാതെ മാതൃ​ കമ്ബനിയായ ഫേസ്​ബുക്കും ഗൂഗ്​ളും ട്വിറ്ററും പുതിയ ഐ.ടി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.