രാജസ്ഥാനില്‍ കാപ്പ വകഭേദം; 11 പേര്‍ക്ക് സ്ഥിരീകരിച്ചു
July 14, 2021 9:42 am
0
ജയ്പുര്‍: കോവിഡ് വൈറസിന്റെ കാപ്പ വകഭേദം രാജസ്ഥാനിലും. 11 പേര്‍ക്കാണ് വകഭേദം സ്ഥിരീകരിച്ചു.
നേരത്തെ ഉത്തര്‍പ്രദേശില്‍ കാപ്പ വകഭേദം സ്ഥിരീകിച്ചിരുന്നു. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിച്ചത.് B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്.