Friday, 24th January 2025
January 24, 2025

കാര്‍ഷിക നിയമം; ബി.ജെ.പി നേതാക്കളെ വഴിയില്‍ തടഞ്ഞ്​ കര്‍ഷകര്‍

  • July 12, 2021 12:08 pm

  • 0

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളെ തടഞ്ഞ്​ കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങളെ പിന്തുണക്കുന്ന ബി.ജെ.പി നേതാക്കളെ വഴി തടയുമെന്ന്​ കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഹരിയാന ഡെപ്യൂട്ടി സ്​പീക്കര്‍ രണ്‍ബീര്‍ ഗംഗ്​വയുടെ കാര്‍ സിര്‍സ ജില്ലയില്‍വെച്ച്‌​ കര്‍ഷകര്‍ തടയുകയായിരുന്നു.

കല്ലേറില്‍ കാറിന്‍റെ ചില്ല്​ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയിലും വിവിധ ഇടങ്ങളില്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന്​ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം ഫത്തേഹാബാദില്‍ ഹരിയാന സഹകരണ മന്ത്രി ബന്‍വാരി ലാലിനും സിര്‍സ എം.പി സുനിത ദഗ്ഗലിനും നേരെ പ്രതിഷേധമുണ്ടായിരുന്നു. ഫത്തേഹാബാദില്‍ പൊലീസ്​ സ്​ഥാപിച്ചിരുന്ന ഇരുമ്ബ്​ ബാരിക്കേഡ്​ പൊലീസ്​ എടുത്തുമാറ്റിയിരുന്നു.