Wednesday, 23rd April 2025
April 23, 2025

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പ്രതിദിന രോഗികള്‍ ഇന്നും കേരളത്തില്‍, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവര്‍ 37,154, മരണം 154, രോഗമുക്തി നേടിയവര്‍ മൂന്ന് കോടി പിന്നിട്ടു

  • July 12, 2021 11:57 am

  • 0

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,154 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 724 പേര്‍ രോഗത്തിന് കീഴടങ്ങി. ഇതോടെ ആകെ രോഗം ബാധിച്ച്‌ മരണമടഞ്ഞവര്‍ 4,08764 ആയി. 3.08 കോടിയാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം. ഇതില്‍ മൂന്ന് കോടിയോളം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 39,649 പേര്‍ രോഗമുക്തി നേടിയതോടെയാണിത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.22 ശതമാനമായി. 4.5 ലക്ഷമാണ് ആക്‌ടീവ് കേസ്‌ലോഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12.3 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 37 കോടി കടന്നു.

സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിന്‍ സൈക്കോവ് ഡി 12 വയസിന് മുകളിലുള‌ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് സമര്‍പ്പിച്ച അപേക്ഷ ഈയാഴ്‌ച തന്നെ വിദഗ്ദ്ധ സമിതി പരിഗണിച്ചേക്കും. അനുമതി ലഭിച്ചാല്‍ ഓഗസ്‌റ്റ്സെപ്‌തംബര്‍ മാസത്തോടെ വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്ക് നോക്കിയാല്‍ ഇന്നും മുന്നില്‍ കേരളമാണ്. 12,220 രോഗികളാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ ഉണ്ടായത്. പിന്നില്‍ 8535 കേസുകളുമായി മഹാരാഷ്‌ട്രയാണ്. മൂന്നാമത് 2775 കേസുകളുള‌ള തമിഴ്നാടാണ്.