സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കും
November 11, 2019 3:00 pm
0
സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്.
രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലുള്ളവര്‍ക്ക് ജോലി കഴിഞ്ഞ ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം ഇല്ലെന്നുള്ള പരാതിയുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപം സര്‍ക്കാരിന് മുന്നില്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ കൂടുതല്‍ മികവുറ്റ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആളുകള്‍ ക്യൂ നിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്ബ്രദായം കൊണ്ടു വരുന്നത് ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.