Friday, 24th January 2025
January 24, 2025

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; നിലപാടില്‍ മാറ്റമില്ല, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കൃഷി മന്ത്രി നരേന്ദ്രസിം​ഗ്

  • July 9, 2021 8:19 am

  • 0

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിയമങ്ങളുമായി ബന്ധപ്പെട്ട മറ്റു സാധ്യതകള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തിനായുള്ള അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് കമ്മിറ്റി(എപിഎംസി) വിപുലീകരിക്കും. എപിഎംസിക്ക് കൂടുതല്‍ വിഭവങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്നാളികേര ബോര്‍ഡ് പുനഃസംഘടിപ്പിക്കും. അധ്യക്ഷസ്ഥാനത്ത് കര്‍ഷക സമൂഹത്തില്‍ നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്ബത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത്.

കോവിഡ് പ്രതിരോധ നടപടികള്‍ക്കായി 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.