Thursday, 23rd January 2025
January 23, 2025

ഹെയ്​തി പ്രസിഡന്‍റിനെ വീട്ടില്‍കയറി വെടിവെച്ചുകൊന്നു

  • July 7, 2021 5:20 pm

  • 0

വാഷിങ്​ടണ്‍: കരീബിയന്‍ രാജ്യമായ ഹെയ്​തിയില്‍ പ്രസിഡന്‍റ്​ ജൊവനല്‍ മോയിസിനെ വെടിവെച്ചുകൊന്നു. കമാന്‍ഡോ സംഘം രാത്രിയില്‍ പോര്‍​ട്ടോ പ്രിന്‍സിലെ സ്വവസതിയില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊല്ലുകയായിരുന്നു. ഭാര്യക്ക്​ പരിക്കേറ്റു. കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത്​ രാഷ്​ട്രീയ അസ്​ഥിരത പ്രശ്​നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി​ കൂടുതല്‍ രൂക്ഷമാക്കി രാത്രിയില്‍ കൊലപ്പെടുത്തിയത്​.

തെരുവുകള്‍ കീഴടക്കി കൊള്ളസംഘങ്ങള്‍ വാഴുന്ന രാജ്യത്ത്​ പൊലീസിന്​ നിയന്ത്രണം ഏറ്റെടുക്കാനാവാത്ത വിധം കഠിനമായ രാഷ്​ട്രീയ അസ്​ഥിരത നിലനില്‍ക്കുകയാണ്​. 2017ല്‍ അധികാരമേറ്റതു മുതല്‍ മോയ്​സിനെതിരെ ശക്​തമായ പ്രക്ഷോഭം രാജ്യത്ത്​ തുടരുന്നുണ്ട്​ഏകാധിപത്യം സ്​ഥാപിക്കാന്‍​ മോയ്​സ്​ ശ്രമം നടത്തുന്നുവെന്നാണ്​ ആക്ഷേപം.