രാജ്യത്ത് 43,733 പേര്‍ക്ക് കൂടി കോവിഡ്; 930 മരണം, രോഗമുക്തി നിരക്ക് 97.18 ശതമാനം
July 7, 2021 10:18 am
0
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 43,733 പേര്‍ക്ക് കോവിഡ്. 47,240 പേര്‍ രോഗമുക്തി നേടി. 930 പേരാണ് മരിച്ചത്. തുടര്‍ച്ചയായ 55ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്.
നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920 ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി വര്‍ധിച്ചു.
2.29 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 16 ദിവസമായി പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.
36.13 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് -14,733. മഹാരാഷ്ട്രയില്‍ 8418 കേസുകളാണ് ഇന്നലെയുണ്ടായത്.