കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം
July 2, 2021 2:13 pm
0
ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍.
കേരളം, അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക.
ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതല. പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. രോഗവ്യാപനം കുറയ്ക്കാന്‍ ഈ സംഘം സംസ്ഥാനത്തെ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തില്‍ കാര്യമായ രീതിയിലുള്ള മാറ്റം ഇതുവരെയുണ്ടായില്ല. ടിപിആര്‍ 10 ശതമാനത്തില്‍ മുകളിലാണ്. നിലവില്‍ പ്രതിദിനം പതിനായിരത്തിന് മുകളിലാണ് രോഗികള്‍. ഈ സാഹചര്യത്തിലാണ് കൊറോണ വ്യാപനം കുറയ്ക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്.