മരട് ഫ്ലാറ്റ് പൊളിക്കല്‍ തീയതി തീരുമാനിച്ചു
November 11, 2019 1:53 pm
0
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനായി നിയന്ത്രിത സ്ഫോടനം നടത്തുക രണ്ട് ദിവസങ്ങളിലായി. ജനുവരി 11, 12 തീയതികളിലാണ് ഫ്ലാറ്റുകള്‍ പൊളിക്കുക.
ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ജനുവരി 11ന് ആല്‍ഫ, എച്ച് ടി ഒ ഫ്ലാറ്റുകളും ജനുവരി 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുമാണ് പൊളിക്കുക.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനായി 200 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിക്കും. സാങ്കേതിക കാരണങ്ങളാലാണ് തീയതി നീട്ടിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്ബനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്.ബി. സര്‍വാതെയും യോഗത്തില്‍ പങ്കെടുത്തു.
പൊളിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അതിന്‍റെ ചുമതല ഏറ്റെടുത്ത കമ്ബനികള്‍ സാങ്കേതിക സമിതിയ്ക്ക് കൈമാറിയിരുന്നു.