Monday, 21st April 2025
April 21, 2025

ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍; ഫൈനല്‍ നവംബര്‍ 14ന്

  • June 30, 2021 6:18 pm

  • 0

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ ടി-20 ലോകകപ്പ് ഒക്ടോബര്‍ 17 മുതല്‍ നടക്കും. നവംബര്‍ 14 നാണ് ഫൈനല്‍ നടക്കുക. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് ലോകകപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടല്‍ കടന്നത്.

യുഎയിലാണ് മത്സരമെങ്കിലും ബിസിസിഐ തന്നെയാവും സംഘാടകര്‍. അബുദാബി ഷെയിഖ് സയിദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ദുബായ് ഇന്റര്‍നാഷണം സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളാവും ലോകകപ്പിന് ഉണ്ടാവുക. ഒമാനിലും യുഎഇയിലുമായി ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന 4 ടീമുകള്‍ മറ്റ് 8 ടീമുകള്‍ക്കൊപ്പം ചേരും.

യുഎഇയിലേക്ക് ഐപിഎല്‍ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങള്‍ ഒമാനില്‍ നടത്തുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പില്ല. മത്സരക്രമം ഉടന്‍ അറിയിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു.