കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി
June 30, 2021 2:58 pm
0
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഇതിനായുള്ള മാര്‍ഗ്ഗരേഖ ആറാഴ്ചക്കകം തയാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.അതേസമയം, എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയില്ല. തുക നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് ഉത്തരവിട്ടത്.