രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ; 24 മണിക്കൂറില്‍ 45951 രോഗികള്‍; ആശ്വാസം
June 30, 2021 10:28 am
0
ദില്ലി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
817 പേര്‍ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികള്‍. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്.
രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സര്‍വ്വേയില്‍ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരില്‍ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി.
ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്റെ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍.